Search This Blog

Thursday, November 25, 2010

ഇതു നീ വായിച്ചാലും ഇല്ലെങ്കിലും !!

ഇനി നിനക്കില്ലെന്റെ മാപ്പ്

ഒരുവേള മാത്രമെ-
ന്നെന്നോടു കൊഞ്ചി നീ
ഇരുളിലൊരു ചുംബനം
ചോദിച്ചുവാങ്ങിയും

എന്റെ പ്രണയത്തിന്റെ
ഉള്‍ക്കാടുകള്‍ക്കുള്ളില്‍
ചെന്ന് ഹൃദയത്തിന്റെ
പൂപറിച്ചെന്നതും


ഒടുവില്‍ ഒരിക്കല്‍
തിരിച്ചെത്തുമെന്നോതി
ഇടവഴിയിലൂടെ നീ
വിടപറഞ്ഞെന്നതും.


അറിയാതെ നിന്നെഞാന്‍
പ്രണയിച്ചു പോയതും
ഒടുവിലെന്‍ മിഴികളില്‍
ചോരപൂവിട്ടതും

ഒടുവില്‍ ഒരിക്കലും
തിരികെ എത്താതെ നീ
ഓര്‍മ്മയില്‍ ഓട്ട
ക്കിനാവായി നിന്നതും

ഓര്‍മ്മകള്‍ ഇല്ലാതെയാവില്ല
ഓര്‍ക്കുക,ഇല്ലാ നിനക്കില്ലെന്റെ മാപ്പ്

1 comment:

  1. ഇഷ്ട്ടമായി...ഈ കവിത.. ഞാന്‍ ഈ കവിത വായിച്ചാണ് ഇവിടെയെത്തിപ്പെട്ടത്‌.. "അവസാനകവിതകള്‍/അശ്വത്ഥാമാ ഹത :"..സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല..അതെന്റെ കുഴപ്പമാവാം എന്നല്ല..ആണ്..കാരണം മറ്റെല്ലാവര്‍ക്കും മനസ്സിലാവുകയും ഇഷ്ട്ടപ്പെടുകയും ചെയ്തിട്ടും എനിക്ക് കഴിയാത്തത് എന്റെ കുഴപ്പമാണ്..ഏതായാലും ഞാന്‍ ഒന്ന് കൂടി ശ്രമിക്കുന്നുണ്ട്..എനിക്കിഷ്ട്ടം ഇതുപോലെ ലളിതമായ അര്‍ത്ഥമുള്ള കവിതകള്‍ ആണ്.. പക്ഷെ അവസാനകവിതകളില്‍ എനിക്ക് പള്ളികളുടെ സമ്മേളനം ഇഷ്ട്ടമായി..

    ReplyDelete