Search This Blog

Sunday, February 27, 2011

പ്രധാന വാര്‍ത്തകള്‍


എന്‍ഡോസള്‍ഫാന്‍ :
തേയില കൊതുകുകളല്ല
കരിഞ്ഞു വീണത്
ചിത്രശലഭങ്ങളാണ്.

********************
കേരളം :
ഐ പി എല്ലില്‍
ശ്രീശാന്തിന് നാലരക്കോടി
കോഴിക്കോട്
ഐസ്ക്രീമിനും

********************

ഡീ,ന്യൂസ് ചാനല്‍
മതിയാക്കൂ
വേള്‍ഡ് കപ്പു കാണൂ
അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം
ഫാഷന്‍ ടിവി  എങ്കിലും.

അഡള്‍ട്ട് ഒണ്‍ലി

അജന്ത തീയറ്ററിലെ
ലേഡീസ് ടിക്കറ്റ് കൗണ്ടര്‍
ആണുങ്ങളുടെ മുലകള്‍
പോലെയാണ്.

ആര്‍ക്കും ഉപകാരമില്ലാതെഇ
അടയാളങ്ങള്‍‍ മാത്രം

മാറ്റിനികാണാന്‍ ചെന്ന്
ആരെയും കാണാതെ
മടങ്ങിവന്ന ത്രേസ്യാക്കൊച്ച്
ചോദിക്കുന്നു :
"കര്‍ത്താവേ കേരളത്തിലെ
പെങ്കൊച്ചുങ്ങള്‍
ഇനി ഏതുകാലത്താ
അഡള്‍ട്ടാവുന്നത് ? "

Tuesday, February 15, 2011

ശേഷം


കത്തിത്തുടങ്ങിയാല്‍ തീ
മുനിഞ്ഞു കത്തുമ്പോള്‍ കനല്‍
എരിഞ്ഞു തീര്‍ന്നാല്‍ ചാരം
പക്ഷെ വെന്തൊടുങ്ങിയത് ആര് ?

വേഗം

നമ്മുടെ പ്രണയത്തിന്
അവന്റെ ബൈക്കിന്റെ വേഗത
ആയതു കൊണ്ടായിരിക്കും
പെട്രോളിനൊപ്പം
പ്രണയത്തിനും വിലകൂടുന്നത്

Thursday, November 25, 2010

ഇതു നീ വായിച്ചാലും ഇല്ലെങ്കിലും !!

ഇനി നിനക്കില്ലെന്റെ മാപ്പ്

ഒരുവേള മാത്രമെ-
ന്നെന്നോടു കൊഞ്ചി നീ
ഇരുളിലൊരു ചുംബനം
ചോദിച്ചുവാങ്ങിയും

എന്റെ പ്രണയത്തിന്റെ
ഉള്‍ക്കാടുകള്‍ക്കുള്ളില്‍
ചെന്ന് ഹൃദയത്തിന്റെ
പൂപറിച്ചെന്നതും


ഒടുവില്‍ ഒരിക്കല്‍
തിരിച്ചെത്തുമെന്നോതി
ഇടവഴിയിലൂടെ നീ
വിടപറഞ്ഞെന്നതും.


അറിയാതെ നിന്നെഞാന്‍
പ്രണയിച്ചു പോയതും
ഒടുവിലെന്‍ മിഴികളില്‍
ചോരപൂവിട്ടതും

ഒടുവില്‍ ഒരിക്കലും
തിരികെ എത്താതെ നീ
ഓര്‍മ്മയില്‍ ഓട്ട
ക്കിനാവായി നിന്നതും

ഓര്‍മ്മകള്‍ ഇല്ലാതെയാവില്ല
ഓര്‍ക്കുക,ഇല്ലാ നിനക്കില്ലെന്റെ മാപ്പ്

Saturday, October 9, 2010

നിഴല്‍ വെളുക്കുമ്പോള്‍.

നിഴല്‍ ഏകാന്തതക്ക്
ഇരുട്ടുനല്‍കുന്ന വിളക്കാണ്.

ഏകാന്തതയുടെ ഓട്ടകള്‍
ത്ര തവണയാണ് നമ്മള്‍
ഈ ഇരുട്ടുകൊണ്ട് അടച്ചിട്ടുള്ളത്.


ഒരു മെഴുകുതിരിക്ക്
പോലും തുടച്ചെടുക്കാന്‍ കഴിയുകയും
ഒരു പുഴയിലും പ്രതിബിംബിക്കാതിരിക്കയും
ചെയ്യുന്നത് കൊണ്ടാകും
എന്റെ കൂടെപ്പിറപ്പായിട്ടും
ഒരു വോട്ടേഴ്സ് ലിസ്റ്റിലും
നിന്റെ പേരില്ലാതെ പോയത്.