Search This Blog

Saturday, October 9, 2010

നിഴല്‍ വെളുക്കുമ്പോള്‍.

നിഴല്‍ ഏകാന്തതക്ക്
ഇരുട്ടുനല്‍കുന്ന വിളക്കാണ്.

ഏകാന്തതയുടെ ഓട്ടകള്‍
ത്ര തവണയാണ് നമ്മള്‍
ഈ ഇരുട്ടുകൊണ്ട് അടച്ചിട്ടുള്ളത്.


ഒരു മെഴുകുതിരിക്ക്
പോലും തുടച്ചെടുക്കാന്‍ കഴിയുകയും
ഒരു പുഴയിലും പ്രതിബിംബിക്കാതിരിക്കയും
ചെയ്യുന്നത് കൊണ്ടാകും
എന്റെ കൂടെപ്പിറപ്പായിട്ടും
ഒരു വോട്ടേഴ്സ് ലിസ്റ്റിലും
നിന്റെ പേരില്ലാതെ പോയത്.

4 comments:

  1. നല്ല കവിത, ആശം സകൾ.
    എന്തിനാണു രാഷ്ട്രീയത്തെ വെറുക്കുന്നത്‌? ഈ കവിതക്‌ പോലും രാഷ്ട്രീ‍ീയമുണ്ടല്ലോ

    ReplyDelete
  2. സ്ലൈഡ്‌ ഷോ gadgets il മാറ്റിനിർത്തി, കവിതകൾക്‌ പ്രധാന്യം നൽകുന്ന ഒരു ഫോർമാറ്റ്‌ അല്ലേ നല്ലത്‌?

    ReplyDelete
  3. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാ തായതില്‍ സന്തോഷിക്കുക .
    ആര്‍ക്കോ അല്ല വോട്ടു ചെയ്യാന്‍ ഒരു പെരുണ്ടായിട്ടെന്ത്...?

    ആദ്യമായാണ് ഇവിടെത്തിയത്.
    നല്ല ആശയം....നന്മകള്‍ ആശംസിക്കുന്നു.

    ReplyDelete
  4. ഇതും എനിക്ക് നന്നായി തോന്നി..
    ഈ ബ്ലോഗും നന്നായിട്ടുണ്ട് .. ആശംസകള്‍ സുഹൃത്തേ..

    ReplyDelete